കെ എസ് എഫ് ഇ യുടെ ആകർഷണീയത

കെ.എസ്.എഫ്.ഇ. എന്ന് സാമാന്യമായി അറിയപ്പെടുന്ന ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ഒരു വിവിധോദ്ദേശ ബാങ്കേതര കമ്പനിയാണ്. കേരള സർക്കാരിന്റെ സമ്പൂർണ്ണ ഉടമസ്ഥതയിൽ ഉള്ളതാണ്. കേരള സർക്കാരിന്റെ പൊതു മേഖലാ സ്ഥാപനങ്ങളിൽ വെച്ച് ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന ഒന്നാണ്. ചിട്ടിഫണ്ട് ഇടപാടിൽ സാമൂഹ്യ നിയന്ത്രണം കൊണ്ടു വരുന്നതിന്റെ  ഭാഗമായി, ചൂഷണം നടത്തി രായ്ക്കുരാമാനം സ്ഥലം വിടുന്ന സ്വകാര്യ ചൂഷകരിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാനുദ്ദേശിച്ച് കേരള സർക്കാർ തുടങ്ങിയ സ്ഥാപനമാണ്. തുടക്കം മുതൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന ഒന്നാണ്.…

സ്വർണ്ണപ്പണയ വായ്പ

കെ.എസ്.എഫ്.ഇ. സ്വർണ്ണപ്പണയ വായ്പ ഉദ്ദേശം : സ്വർണ്ണാഭരണങ്ങളുടെ ഉറപ്പിൽ, പണം അത്യാവശ്യമായി വരുന്ന ആളുകൾക്ക് ഹ്രസ്വകാല വായ്പയായി നൽകാനാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത് വായ്പാപരിധി : ഈ പദ്ധതി പ്രകാരം ഒരു വ്യക്തിയ്ക്ക് ഒരു ദിവസം നൽകേണ്ട വായ്പ 25 ലക്ഷമായി പരിമിതപ്പെടുത്തിയിരിയ്ക്കുന്നു. പലിശ നിരക്ക് : 10,000/- രൂപ വരെ 8 .5 % (പ്രതിവർഷം) 10,001 രൂപ മുതൽ 20,000 രൂപ വരെ 9.50 % (പ്രതിവർഷം) 20,000/-രൂപ മുതൽ 25,00,000 ലക്ഷം വരെ…

വിദ്യാധനം വിദ്യഭ്യാസ വായ്പ

പ്രൊഫഷണൽ കോഴ്സുകൾക്ക് ചേരുന്ന മലയാളി വിദ്യാർത്ഥികൾക്ക് വേണ്ടി  തയ്യാറാക്കിയ വായ്പയാണ് വിദ്യാധനം വിദ്യാഭ്യാസവായ്പ. അഡ്മിഷൻ ലഭിച്ചത് മുതൽ കോഴ്സ് മുഴുവനാക്കുന്നത് വരെയുള്ള കാലയളവിൽ ആവശ്യമായി വരുന്നതിനനുസരിച്ച് 0.50 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ ലഭിയ്ക്കുന്നതാണ്. ഒരു ദീർഘകാല വായ്പയായ ഇതിൽ , തിരിച്ചടവ് ആരംഭിയ്ക്കുന്നത്,  കോഴ്സ് പൂർത്തിയാക്കിയതിന്റെ പന്ത്രണ്ടാം മാസം മുതലോ ജോലി കിട്ടിയതിന് ശേഷമോ (ഏതാണോ ആദ്യം)ആണ്. സാധാരണ ഉപഭോക്താക്കൾക്ക് 12.25% ആണ് പലിശ നിരക്ക്. വിദ്യാർത്ഥിയുടെ മാതാപിതാക്കളുടേയോ രക്ഷാകർത്താവിന്റേയോ വാർഷിക…