സുഗമ സെക്യൂരിറ്റി നിക്ഷേപങ്ങൾ

ചിട്ടിയിലും മറ്റ് പദ്ധതികളിലും , സുഗമ പദ്ധതിയിൽ നിക്ഷേപിച്ചിട്ടുള്ള പണം ജാമ്യമായി  സ്വീകരിക്കുന്നതിനെയാണ് സുഗമ സെക്യൂരിറ്റി നിക്ഷേപം എന്ന് പറയുന്നത്. ഇതിന്റെ ഗുണം എന്തെന്ന് വെച്ചാൽ ഈ ജാമ്യം കൊണ്ട് വായ്പയും തിരിച്ചടവും സുരക്ഷിതമായിത്തീരുന്നു. അതേസമയം സുഗമയിൽ ലഭിയ്ക്കുന്ന പലിശ തുടർന്നും ആസ്വദിയ്ക്കാൻ ഉടമസ്ഥർക്ക് കഴിയുന്നു. വായ്പക്കാരന്റെ/ വരിക്കാരന്റെ പേരിൽ സുഗമ സെക്യൂരിറ്റി അക്കൗണ്ട്, കറൻസിയായോ  മറ്റ് അക്കൗണ്ടുകളിൽ നിന്ന് മാറ്റിയോ, തുറക്കാവുന്നതാണ്. അതിന് ശേഷം യാതൊരു തരത്തിലുള്ള അടവും ഇതിൽ അനുവദിയ്ക്കുന്നതല്ല. ഏറ്റവും ചുരുങ്ങിയത് ഭാവി…

ഹ്രസ്വകാല നിക്ഷേപം

30 ദിവസം മുതൽ 364ദിവസം വരെ കാലാവധി വ്യത്യാസമുള്ള ഹ്രസ്വകാല നിക്ഷേപങ്ങൾ കെ.എസ്.എഫ്.ഇ. സ്വീകരിക്കുന്നുണ്ട്. വ്യത്യസ്ത കാലാവധികൾക്ക് വ്യത്യസ്ത പലിശയാണ് ഉള്ളത്.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും താത്ക്കാലികമായി ഫണ്ട് നിക്ഷേപിക്കാനുള്ള മെച്ചപ്പെട്ട പദ്ധതിയാണിത്. ദേശസാത്കൃത ബാങ്കുകളുമായും ഷെഡ്യൂൾഡ് ബാങ്കുകളുമായും തട്ടിച്ചു നോക്കുമ്പോൾ ഉയർന്ന പലിശ നിരക്ക് ഇതിനുണ്ട്. ഈ പദ്ധതി പ്രകാരം നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 5000/- രൂപയാണ്. 500/-രൂപയുടെ ഗുണിതങ്ങളായാണ് നിക്ഷേപത്തുകകൾ സ്വീകരിക്കുക. കെ.എസ്.എഫ്.ഇ. യുടെ ചിട്ടിയിലും മറ്റ് വായ്പാ പദ്ധതികളിലും ജാമ്യമായി ഹ്രസ്വകാല നിക്ഷേപങ്ങൾ ജാമ്യമായി…

ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ് പദ്ധതി

ചിട്ടി വരിക്കാർക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പദ്ധതിയാണ് ഇത്. ചിട്ടിയുടെ ഭാവിബാധ്യത കണക്കാക്കി അത്രയും തുക ചിട്ടി പ്രൈസ് സംഖ്യയിൽ നിന്ന് എടുത്ത് ആ ചിട്ടിയ്ക്ക് ജാമ്യമായി നിക്ഷേപിക്കാൻ അവസരം നൽകുന്ന പദ്ധതിയാണിത്. ചിട്ടി അവസാനിയ്ക്കുമ്പോഴോ ആവശ്യമായ മറ്റ് ജാമ്യം നൽകുമ്പോഴോ ഇത് വരിക്കാർക്ക് പിൻവലിക്കാവുന്നതാണ്. ഏറ്റവും ചുരുങ്ങിയത് 30 ദിവസത്തേയ്ക്കും പരമാവധി, ചിട്ടി അവസാനിക്കുന്നവരേയ്ക്കും നിക്ഷേപിക്കാവുന്നതാണ്.  

സ്ഥിര നിക്ഷേപം

ഉയർന്ന നിരക്കിൽ സ്ഥിര നിക്ഷേപങ്ങൾ നടത്താനുള്ള സൗകര്യം കെ.എസ്.എഫ്.ഇ. തരുന്നുണ്ട്.ബാങ്കുകളിലെ സ്ഥിര നിക്ഷേപവുമായി ഏറെക്കുറെ സമാനമാണ് കെ.എസ്.എഫ്.ഇ. യിലെ സ്ഥിരനിക്ഷേപവും. പൊതുവായി 6.25% ആണ് പലിശ നിരക്ക്. ചിട്ടി പ്രൈസ് സംഖ്യ നിക്ഷേപിക്കുമ്പോൾ 6.75%വും മുതിർന്ന പൗരന്മാർക്ക് 7.25%വും പലിശ ലഭിയ്ക്കുന്നു.    

പാസ് ബുക്ക് വായ്പ

ചിട്ടി വിളിച്ചെടുക്കാത്ത ചിറ്റാളർക്ക് കെ.എസ്.എഫ്.ഇ. പ്രദാനം ചെയ്യുന്ന വായ്പയാണ് പാസ് ബുക്ക് വായ്പ. തവണ സംഖ്യ അടയ്ക്കുന്നതിൽ മുടക്കം വരുത്താത്തവർക്ക് മാത്രമാണ് ഈ വായ്പ ലഭിയ്ക്കുക.ഈ വായ്പയുടെ പലിശ നിരക്ക് സാധാരണ ഗതിയിൽ 12.5%  ആണ്. മുടക്കം വരുത്തിയാൽ പലിശ നിരക്ക് 14.5%  ആയി വർദ്ധിക്കുന്നതാണ്.  

കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി

കെ.എസ്.എഫ്.ഇ.  പ്രവാസി ചിട്ടിയിലൂടെ ഇപ്പോൾ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്കു ചേരാം. എങ്ങനെയെന്നോ?  മുഖ്യമായും ഗൾഫ് പ്രവിശ്യയിലേയ്ക്ക് മലയാളികളിൽ നല്ലൊരു പങ്ക്  നടത്തിയ കുടിയേറ്റമാണ് ഇന്ന് കേരള സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്കാളിത്തം വഹിക്കുന്നത്. 3.15 കോടി വരുന്ന മലയാളി ജനസംഖ്യയിൽ 50 ലക്ഷം പേരെങ്കിലും പ്രവാസികൾ ആണെന്ന് കേരള സർക്കാരിന്റെ  ഒരു സർവ്വേ കാണിക്കുന്നു. അടുത്ത അഞ്ച് കൊല്ലം കൊണ്ട് കേരളത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന 50,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളിൽ 10000 കോടി രൂപ…